ആലപ്പുഴ – കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ഭാര്യ ലൗലി (32) യെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ലൗലിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കായംകുളം കോലെടുത്തു ലെവൽ ക്രോസിന് സമീപത്തു വെച്ചാണ് ബിജുവിന്റെ മൃതദേഹം കണ്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന്‌ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം നടത്തി വരികയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed