ആര്‍മി റെസ്‌ക്യൂ ടീമുകള്‍ എത്തിയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ പൈലറ്റുമാരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ സൈനികന് വീരമൃത്യു. ടെക്‌നിക്കല്‍ വിഭാഗത്തിലെ പബല്ല അനില്‍ ആണ് വീരമൃത്യു വരിച്ചത്. എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

ബോംഡിലയുടെ പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് കോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്റർ പ്രവർത്തനസജ്ജമായപ്പോൾ തന്നെ എയർ ട്രാഫിക് കൺട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *