ഡൽഹി: രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകളിൽ വർദ്ധന. പുതിയതായി 3962 കേസുകൾ റിപ്പോർട്ട് ചെയ്തു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാരാജ്യത്ത് 36,244 സജീവ രോഗികളാണുള്ളത്.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം 8 സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഹരഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയത്. കേരളത്തിൽ 2000വും ബാക്കിയുള്ള സംസ്ഥാനങ്ങളിൽ 1000നു മുകളിലും ആണ് കോവിഡ് കേസുകൾഈ പശ്ചാത്തലത്തിൽ ജില്ലാതലത്തിൽ നിരീക്ഷണങ്ങൾ ശക്തമാക്കണമെന്നും പരിശോധനകൾ കൃത്യമായി നടത്തണമെന്നുമാണ് നിർദ്ദേശം.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed