തൃശൂർ: ട്രാൻസ്മാനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. അയ്യന്തോളിയിലെ വീട്ടിൽ വിഷം ഉള്ളില്‍ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയായിരുന്നു.

മിസ്റ്റർ കേരള ട്രാൻസ് മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രവീണിന് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. താനും ഭാര്യയായ റിഷാനയും തമ്മിൽ പിരിയുകയാണെന്ന പ്രവീണിന്റെ പോസ്റ്റിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം കടുത്തത്. തുടർന്ന് സൈബർ ആക്രമണത്തെ കുറിച്ച് പ്രവീൺ മറ്റൊരു പോസ്റ്റ് പങ്കിട്ടിരുന്നു.
