ആലപ്പുഴ: പ്രശസ്ത കാഥികനും പ്രഭാഷകനും ആദ്യകാല സിനിമാ നിർമ്മാതാവുമായിരുന്ന ചേർത്തല ബാലചന്ദ്രൻ (76) അന്തരിച്ചു.

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഹരികഥാ കലാകാരിയും കാഥികയുമായിരുന്ന ചേർത്തല ഭവാനിയമ്മയുടെ മകനാണ് ബാലചന്ദ്രൻ. ഹരികഥാ വേദികളില്‍ നിന്നാണ് ബാലചന്ദ്രന്‍ കഥാപ്രസംഗത്തിന്റെ അരങ്ങുകളില്‍ എത്തുന്നത്.

സ്ക്രിപ്റ്റില്ലാതെ ഓർമ്മയിൽ നിന്ന് എത്ര മണിക്കൂറുകൾ വേണമെങ്കിലും കഥ പറയാനുള്ള കഴിവായിരുന്നു ബാലചന്ദ്രനെ ശ്രദ്ധേയനാക്കിയത്. ചാലപ്പുറത്ത് ശ്രീദേവിയാണ് ബാലചന്ദ്രന്റെ ഭാര്യ. മക്കള്‍: ഭരത്ചന്ദ്രന്‍, ലക്ഷ്മി, ഭഗവദ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *