ന്യൂഡൽഹി: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം. ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയോടെയാണ് സംഭവം. മാച്ച്‌ന ഗ്രാമത്തിലാണ് തകര്‍ന്നുവീണതെന്നാണ് റിപ്പോർട്ട്‌.

പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും സുരക്ഷിതനാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ കമാന്‍ഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികര്‍ ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവര്‍ക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *