ആലപ്പുഴ: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് തെളിവായ കല്യാണത്തിന്റെ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ
2020 ജനുവരി19ന് ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാവളി മുസ്ലീം ജമാഅത്ത് പളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് എ ആർ റഹ്മാൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ‘ഇതാ മറ്റൊരു കേരളാ സ്റ്റോറി’ എന്ന തലക്കെട്ടോടെ പങ്കുവച്ചത്.
‘അഭിനന്ദനങ്ങൾ, മനുഷ്യത്വത്തോടുള്ള സ്‌നേഹം ഉപാധികളില്ലാത്ത സാന്ത്വനവുമായിരിക്കണം’ വീഡിയോയ്ക്കൊപ്പം റഹ്‍മാന്‍ ട്വീറ്റ് ചെയ്തു.കായംകുളം ചേരാവള്ളിയിൽ 2020 ജനുവരി 19നായിരുന്നു മുസ്ലിം ജമാഅത്ത് പള്ളിയിൽ ഹിന്ദു ആചാര പ്രകാരം അഞ്ജു- ശരത്ത് ദമ്പതികളുടെ വിവാഹം നടന്നിരുന്നത്.
