ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ലഖ്നൗ സൂപ്പർ ജയന്റ്സ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ചെന്നൈയ്ക്കെതിരെ ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് 19.2 ഓവറിൽ 125/7 എന്ന നിലയിൽ നിൽക്കുമ്പോളാണ് രസംകൊല്ലിയായി മഴയെത്തിയത്. മത്സരം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.
കെ.എൽ. രാഹുലിന്റെ അഭാവത്തിൽ കുണാൽ പാണ്ഡേയാണ് ലഖ്നൗവിനെ നയിച്ചത്. പുറത്താകാതെ 33 പന്തിൽ 59 റൺസെടുത്ത ആയുഷ് ബദോനിക്ക് മാത്രമാണ് ലഖ്നൗ ബാറ്റർമാരിൽ തിളങ്ങാൻ സാധിച്ചത്. ചെന്നൈയ്ക്ക് വേണ്ടി മൊയിൻ അലി, മഹീഷ് തീക്ഷണ, മഥീഷ പതിരന എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 10 കളികളില്‍ 11 പോയിന്‍റ് വീതമുള്ള ലഖ്‌നൗവും ചെന്നൈയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.
