കോട്ടയം: സൈബർ ആക്രമണത്തെ തുടർന്നു മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്.

കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് പ്രതി അരുൺ വിദ്യാധര (32) നെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. യുവതിയുടെ ആത്മഹത്യയിൽ കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവിൽ പോയ സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.

അരുണിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് കോതനല്ലൂർ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ആതിരയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയായിരുന്നു ആത്മഹത്യ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *