Image Credits: Instagram/shalu2626

വിവാഹം, വിവാഹനിശ്ചയം, പിറന്നാള്‍, ഗര്‍ഭകാലം എന്നിങ്ങനെ എന്ത് ആഘോഷത്തിനും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമാണിത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്നാൽ ഇതാ അത്തരമൊരു ഫോട്ടോഷൂട്ട് നടത്തി പുതിയ ട്രെൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ് തമിഴ് സീരിയൽ നടി ശാലിനി. വിവാഹ മോചനം ഒരു മോശമായി കരുതുന്ന സമൂഹത്തില്‍ തെറ്റായ ബന്ധങ്ങളില്‍നിന്നും ഇറങ്ങി പോകുന്നത് ആഘോഷിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഫോട്ടോ ഷൂട്ടിലൂടെ ശാലിനി. ‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ പ്രശസ്തയാണ് താരം.

ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ വലിച്ചു കീറിയും ‘ജീവിതത്തിൽ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭർത്താവ്’ എന്നൊരു ബോർഡ് കയ്യിൽ പിടിച്ചുമാണ് ശാലിനി ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയത്. ഭർത്താവുമൊന്നിച്ചുള്ള ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിലുണ്ട്. ചുവന്ന ഗൗണിൽ സ്റ്റൈലിഷായാണ് ശാലിനി ഫോട്ടോഷൂട്ടിനൊരുങ്ങിയത്. വർഷങ്ങൾക്കു മുമ്പാണ് ശാലിനി റിയാസിനെ വിവാഹം ചെയ്തത്. ഇവർക്കൊരു മകളുമുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *