ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആഴ്ചകൾ ബാക്കിനിൽക്കെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ. 15 മാസത്തോളം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തുടർന്ന ഓസ്ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്.
പുതിയ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ റേറ്റിങ് 121 ആണ്. ഓസ്ട്രേലിയയുടേത് 116, ന്യൂസീലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ.
2020 മെയ് മുതൽ പൂർത്തിയാക്കിയ എല്ലാ പരമ്പരകളും വാർഷിക റാങ്കിംഗിൽ പരിഗണിച്ചു. മെയ് 2022 ന് മുമ്പ് പൂർത്തിയാക്കിയ പരമ്പരകൾക്ക് 50 ശതമാനവും തുടർന്നുള്ള എല്ലാ പരമ്പരകൾക്കും 100 ശതമാനവുമാണ് റാങ്കിംഗ് വെയിന്റേജ് നൽകിയത്.
