ന്യൂഡൽഹി: മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പരാതിക്കാരൻ ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി
ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകൾ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാർഥികൾ വോട്ടുതേടാൻ പാടില്ല. എന്നാൽ മുസ്ലിം ലീഗ് ഉൾപ്പടെ ചില സംസ്ഥാന പാർട്ടികളുടെ പേരിൽ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുടെ കൊടിയിൽ മതപരമായ ചിഹ്നവുമുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകത ദൾ തുടങ്ങിയ പാർട്ടികളെ നിരോധിക്കണമെന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
