ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജെയന്റ്സിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ബാംഗ്ലൂർ മുന്നോട്ടുവച്ച 127 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ 19.5 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി.
നായകൻ ഡുപ്ലസിയുടെ ബാറ്റിംഗ് മികവും ബോളിംഗ് മികവുമാണ് മത്സരത്തിൽ ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ബാംഗ്ലൂരിന്റെ ടൂർണമെന്റിലെ അഞ്ചാം വിജയമാണിത്.ഇതോടെ പോയിന്റ്സ് ടേബിളിൽ 10 പോയിന്റ്കൾ സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്.

അതെസമയം മത്സരശേഷം വിരാട് കോഹ്ലിയും ലഖ്നൗ സൂപ്പർ ജയൻ്റ്സ് മെൻ്റർ ഗൗതം ഗംഭീറും തമ്മിൽ വാക്കേറ്റമുണ്ടായി. മത്സരശേഷംമയേഴ്സും കോഹ്ലിയും നടന്നു നീങ്ങുകയായിരുന്നു. ഉടന്‍ തന്നെ ലക്നൗ മെന്‍ററായ ഗൗതം ഗംഭീര്‍, വിരാടിന്‍റെ അടുത്ത് നിന്നും മയേഴ്സിനെ വിളിച്ചു കൊണ്ടുപോയി. വിരാട് കോഹ്ലിയെ എന്തെക്കൊയോ പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇരുവരും മൈതാനത്ത് കൊമ്പു കോര്‍ക്കുകയായിരുന്നു. https://twitter.com/Iamsrkknight/status/1653102709636206592?t=ISBGqsTJeWXRnmFJl7mLtQ&s=19

തക്കസമയത്ത് മറ്റുള്ള താരങ്ങൾ ഇടപെടുകയും ഇരുവരെയും പിന്തിരിപ്പിക്കുകയും ചെയ്തു. ഇതിന് മുൻപും ഐ പി എല്ലിൽ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.
https://twitter.com/Iamsrkknight/status/1653101350409105409?t=GS5EFCfhYEE-tsU2LWpf2w&s=19