കോട്ടയം : മീനച്ചിലാറ്റിൽ 16കാരൻ മുങ്ങി മരിച്ചു. കായംകുളം സൽമാനാണ് മരിച്ചത്.
കോളേജ് പടി പാലത്തിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഈരാറ്റുപേട്ട നടയ്ക്കലിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്.
ഈരാറ്റുപേട്ട ഫയർഫോഴ്സും നൻമക്കൂട്ടം, എമർജൻസി ടീമുകളെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ട യിലെ സ്വകാര്യ ആശുപത്രിയിൽ.
