പാലക്കാട്: കാഞ്ഞിരത്താണി കപ്പൂർ സിറ്റിയിൽ വീടിനും വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും അജ്ഞാതർ തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ലോറി, കാർ, ബൈക്ക് തുടങ്ങിയവയാണ് അഗ്നിക്കിരയാക്കിയത്. തീപിടുത്തത്തിൽ വീടിനും നാശനഷ്ടമുണ്ടായി. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

There is no ads to display, Please add some