ആലപ്പുഴ: തോട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. ചേർത്തല പാണാവള്ളി മാപ്പിനേഴത്ത് വേണു-ആതിര ദമ്പതികളുടെ മകൻദേവദർശനാണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ ഉടൻ തന്നെ പൂച്ചാക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *