കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് മലയാളികൾ വിഷു ആഘോഷിക്കുന്നു. ഐശ്വര്യത്തിന്‍റെയും സമ്പദ് സമൃദ്ധിയുടെയും നല്ല കാലത്തിലേക്കുള്ള പ്രതീക്ഷകളാണു വിഷുദിനത്തിൽ നിറയുന്നത്.

വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിൽക്കുമെന്നാണു വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഈ പുലരിക്കാഴ്ച പ്രതീക്ഷകളുടെ കൂടി ഉൽസവമാകുന്നത്.

ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *