വാല്‍പ്പാറ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരന് പരിക്ക്. ജാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിക്കാണ് പരിക്കുപറ്റിയത്.വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിൽ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ഇന്ന് രാവിലെ പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുമ്പോൾ തേയിലത്തോട്ടത്തിൽ പതുങ്ങി നിന്ന് പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു.കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ പുലി ഇവിടെ നിന്നും ഓടിപ്പോയി. കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
