വിശ്വാസികൾക്ക് പ്രത്യാശയുടെ കിരണമേകി ഇന്ന് ഈസ്റ്റർ. ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നിരുന്നു.
പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നത്.നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയിലാണ് വിശ്വാസികൾ വിശുദ്ധ വാരം ആചരിക്കുന്നത്
ഈസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്. ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് ആണ് അതില്‍ പ്രധാനപ്പെട്ടത്.ഈ കാലഘട്ടത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നതിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചിട്ടുണ്ട് വസന്തകാലത്തെ ഒരു ഉത്സവത്തിന്റെ പേരായിരുന്ന ‘eastre’ എന്ന വാക്കില്‍ നിന്നാണ് ഇപ്പോഴത്തെ ഈസ്റ്റര്‍ എന്ന വാക്ക് ഉടലെടുത്തത്.
There is no ads to display, Please add some