തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ. ഇതിനുള്ള തുക അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി.
684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. ഈ മാസം 26നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം.
നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശ്ശികയുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം ഇത്ര വലിയ കുടിശ്ശിക ക്ഷേമ പെൻഷനിലുണ്ടാകുന്നത് ആദ്യമാണ്. പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുൻഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങൾ ഉയരുന്നതിനിടയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചത്.