ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നില തൽസ്ഥിതിയിൽ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ.

വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖരൻ നായർ വി. മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഇക്കഴിഞ്ഞ ദിവസമാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 101-കാരനായ അദ്ദേഹം ഏറെനാളായി വിശ്രമജീവിതത്തിലാണ്.