കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ്. രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാറില്‍ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്.
എയര്‍ പിസ്റ്റളില്‍ നിന്നാണ് വെടിയുതിര്ത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാര്‍ ജീവനക്കാരുമായുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് വിവരം.


