ഓടുന്ന ബസിലിനുള്ളിൽ വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവദമ്ബതികൾ അറസ്റ്റിൽ. നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് (എൻഎംഎംടി) സർവീസ് നടത്തുന്ന എയർ കണ്ടീഷൻഡ് (എസി) ബസിനുള്ളിൽ വെച്ചായിരുന്നു ദമ്ബതികൾ ഇത്തരമൊരു പ്രവൃത്തി ചെയ്‌ത്. ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇരുവരും പിടിയിലായി. ഇരുപതുകൾ പ്രായമുള്ള യുവതിയും യുവാവുമാണ് അറസ്റ്റിലായത്. ഇവർ യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടർക്കെതിരെയും നടപടിയെടുത്തു.

പൻവേലിൽ നിന്ന് കല്യാണിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്‌ചയായിരുന്നു സംഭവം. ബസിന്റെ പിന്നിലെ സീറ്റിൽ വെച്ചാണ് ദമ്ബതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സമീപത്തുള്ള വാഹനത്തിൽ നിന്ന് മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. കണ്ടക്ടറെ താക്കീത് ചെയ്യുകയും തന്റെ കൺമുന്നിൽ എങ്ങനെയാണ് ഇത്തരമൊരു അശ്ലീല പ്രവൃത്തി നടന്നതെന്ന് രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബസിൽ യാത്രക്കാർ വളരെ കുറവായിരുന്നുവെന്നും താൻ മുന്നിലായിരുന്നുവെന്നും പിന്നിൽ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബസ് കാലിയായിരുന്നു. കനത്ത ഗതാഗതക്കുരുക്ക് കാരണം ബസ് വേഗത കുറച്ചു. ഈ സമയമാണ് ഇവർ ബന്ധത്തിൽ ഏർപ്പെട്ടത്. മറ്റൊരു വാഹനത്തിലെ ഒരാൾ സംഭവം കാണുകയും വീഡിയോ പകർത്തുകയും ചെയ്തു.
സംഭവത്തിൽ ഇടപെടുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് എൻഎംഎംടിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. പൊതു സ്ഥലത്ത് പെരുമാറേണ്ട രീതിയെ പറ്റി ആളുകൾ ബോധവാന്മാരായിരിക്കണമെന്നും, പൊതു ഇടങ്ങളിൽ വെച്ചുള്ള ഇത്തരം അശ്ലീല പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.

സാഗർ വിഹാറിലും പാം ബീച്ച് റോഡിലും യുവ ദമ്ബതികൾ, സ്കൂൾ വിദ്യാർത്ഥികൾ പോലും, കൈകോർത്ത് പിടിക്കുകയും ചുംബിക്കുകയോ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട ചില മര്യാദകളെക്കുറിച്ചും പെരുമാറ്റ ചട്ടങ്ങളെക്കുറിച്ചും രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

There is no ads to display, Please add some