പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വീതം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് സമസ്തയുടെ ആവശ്യം. നൂറാം വാർഷിക സമ്മേളന പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യം ഉന്നയിച്ചത്. ജുമുഅ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ പരീക്ഷാ സമയം നിശ്ചയിക്കണമെന്നും സമസ്ത ആവശ്യപ്പെടുന്നു.

ജുമുഅ സമയത്ത് പരീക്ഷയും ക്ലാസുകൾ നടത്തുന്നതും വിശ്വാസികളായ വിദ്യാർത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണമെന്നും സമസ്‌ത ആവശ്യപ്പെടുന്നു. മദ്റസാ സമയവിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പ് നടപ്പിൽ വരുത്തി ഉത്തരവിറക്കണമെന്നും സമസ്ത ആവശ്യപ്പെടുന്നു. നൂറാം വാർഷിക സമ്മേളനത്തിലെ പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *