കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ച വട്ടകപ്പാറ – മൗണ്ട് ലൈൻ റോഡ് പൊതുജനങ്ങൾക്ക് ഇന്ന് തുറന്നു കൊടുത്തു. മുതിർന്ന പൗരൻ ശ്രി.ലത്തീഫ് ഹാജിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ശ്രീ.സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു.

സി ഡി.എസ് മെമ്പർ ശ്രീമതി ഷിജ ഗോപിദാസ്, റ്റി. ഇ നാസറുദ്ദീൻ, സെയ്ത് ചെറുകര, ഷാജഹാൻ ആന്ത്രാച്ചേരി, അൻവർഷ കോനാട്ടുപറമ്പിൽ, നായിഫ് ഫൈസി, ഒ എം ഷാജി, നെജിബ് പുളിമുട്ടിൽ, അൽഫാസ് റഷിദ്, കെബീർ വട്ടകപ്പാറ, നൗഷാദ് തെക്കേടത്ത്, ഇസ്മായിൽ വാഴേപറമ്പിൽ, വി യു ബഷീർ, അനസ് വട്ടകപ്പാറ, ഹാബിസ്, കെബീർ വലിയപറമ്പിൽ, ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

