കോണ്‍ഗ്രസ് നേതാക്കൾ ഉൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തു വന്നിട്ടും സ്വയം പ്രതിരോധം തീർത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്തുവന്നതിന് പിന്നാലെയാണ്, സോഷ്യൽ മീഡിയയിൽ രാഹുൽ മാങ്കൂട്ടത്തിൽ അഞ്ചാം ദിനം തിരിച്ചെത്തിയത്. രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്.
കുറിപ്പിൽ പറയുന്നതിങ്ങനെ…
“പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്…
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി..”

