രാജ്യത്ത് പ്രീമിയം പെട്രോൾ വിലയിൽ വർധന. ലീറ്ററിന് 2.09 മുതൽ 2.35 രൂപ വരെയാണ് വിവിധ എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. വെള്ളിയാഴ്‌ച മുതൽ പുതിയ വില നിലവിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില ഉയർന്നത്. അതേസമയം, സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമില്ല.

ഭാരത് പെട്രോളിയത്തിൻ്റെ പ്രീമിയം പെട്രോളായ സ്‌പീഡ്, ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ പവർ, ഇന്ത്യൻ ഓയിലിന്റെ എക്സ് പി 95, എന്നിവയുടെ വിലയാണ് കൂട്ടിയത്. ഉയർന്ന മൈലേജിനായി പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.


