ഇടുക്കി: ജനവാസമേഖലയിൽ കരടി. പീരുമേട്-പ്ലാക്കത്തടം റോഡിൽ വാച്ച്ടവറിനു സമീപത്ത് റോഡിലാണ് കരടിയെ കണ്ടത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പീരുമേട്ടിലെ കുഴുമ്പള്ളിയിൽ അനീഷിന്റെ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് കരടി ചാടുകയായിരുന്നു.

മീറ്ററുകളോളം ഓടിയ കരടി കാട്ടിലേക്ക് ഓടിമറഞ്ഞു.സംഭവസ്ഥലത്തിന് അൻപത് മീറ്റർ അകലെ പ്രഭാതസവാരിക്ക് പോയ ആളും കരടിയെ കണ്ടു. ജനവാസമേഖലയായ പ്രദേശം പീരുമേട് ജങ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ്. കരടിയും നാട്ടിലിറങ്ങിയതോടെ ഭീതിയിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *