തിരുവനന്തപുരം: ഒടുവിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് ബി.ജെ.പി പാളയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചതായാണ് അറിയുന്നത്.
ഇതിനിടെ, അംഗത്വം വേണോ, ലയനം വേണോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പി.സി. ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബി.ജെ.പിക്കുള്ളത്. എന്നാൽ, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബി.ജെ.പിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പി.സി. ജോർജ് പറയുന്നു.
കേരളത്തിലെ ഇരുമുന്നണികളിലും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പിയിലേക്ക് ചേക്കാറാൻ പി.സി. ജോർജ് തീരുമാനിച്ചത്. ഇതുലക്ഷ്യമിട്ടുകൊണ്ടാണ് കഴിഞ്ഞ ഒരു വർഷമായി ബി.ജെ.പി നേതൃത്വം അടുപ്പത്തിലായിരുന്നു.
There is no ads to display, Please add some