പുതിയ പാൻ കാർഡ് പ്രതീക്ഷിച്ച് ഇരിക്കുകയാണോ? ആദായ നികുതി വകുപ്പിന്‍റെ പെർമനൻ്റ് അക്കൗണ്ട് നമ്ബർ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കും.
നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്‌വെയർ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടുകൂടി നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാകും. പുതിയ പാൻ കാർഡിനെ കുറിച്ചുള്ള വാർത്തകള്‍ പുറത്തു വന്നതോടെ നികുതിദായകർക്ക് നിരവധി സംശയങ്ങളാണ് ഉള്ളത്. ഒന്നില്‍ കൂടുതല്‍ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ് കൂടുതല്‍ ചോദ്യങ്ങളും
പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നത്, 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ഒരു വ്യക്തിക്കും ഒന്നില്‍ കൂടുതല്‍ പാൻ കൈവശം വയ്ക്കാൻ കഴിയില്ല. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പാൻ നമ്ബർ കൈവശം വച്ചിട്ടുണ്ടെങ്കില്‍, അത് ജുറിസ്ഡിക്ഷണല്‍ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താനും അധിക പാൻ കാർഡ് സറണ്ടർ ചെയ്യാനും ബാധ്യസ്ഥനാണ്.
ഇങ്ങനെ അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്തവർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി അനുസരിച്ച്, ഒന്നില്‍ കൂടുതല്‍ പാൻ കാർഡുകള്‍ കൈവശം വച്ചതിന് 10,000 രൂപ പിഴ നല്‍കേണ്ടി വരും.
നിലവില്‍ ഉപയോഗത്തിലുള്ള നിങ്ങളുടെ പാൻ എങ്ങനെ റദ്ദാക്കും?
- ഔദ്യോഗിക എൻഎസ്‌ഡിഎല്‍ പോർട്ടലിലേക്ക് പോയി ‘Apply for PAN Online’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
- അടുത്തതായി, ‘അപ്ലിക്കേഷൻ തരം’ വിഭാഗത്തിന് താഴെ നല്‍കിയിട്ടുള്ള, ‘നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തല്‍’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പാൻ റദ്ദാക്കല്‍ ഫോം സ്ക്രീനില്‍ ദൃശ്യമാകും. ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക കൂടാതെ നിങ്ങള്‍ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും സൂചിപ്പിക്കുക.
- ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.
- അവസാനമായി, ഓണ്‍ലൈൻ പേയ്‌മെന്റ് നടത്തി ഭാവി ആവശ്യങ്ങള്‍ക്കായി ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുക.
There is no ads to display, Please add some