നെയ്യാറ്റിൻകര :നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നികിനിലെ വിദ്യാർത്ഥിയാണ് റാഗിംഗിനെ തുടർന്ന് അവശനിലയിൽ . ഒന്നാം വർഷ പോളിടെക്നിക് ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥിയായ ചെങ്കൽ സ്വദേശി അനൂപ് ജി. ആണ് റാഗിംഗിൽ ഇരയായത്. പോളിടെക്നിലെ മുതിർന്ന വിദ്യാർത്ഥികളായ എബിൻ , ആദ്യതിൻ , അനന്ദു, കിരൺ , തുടങ്ങിയ ഇരുപതോളം പേർ റാഗ് ചെയ്തതായി വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകി .

തലയ്ക്കും സ്വകാര്യ ഭാഗത്തും വയറിലും മർദ്ദനം ഏറ്റതായി പരാതിയുണ്ട്. അവശനിലയിലായ അനൂപിന് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥയാണ് .

നവംബർ 14 ന് ഉച്ചയ്ക്ക് അനൂപ് ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് സീനിയർ വിദ്യാർഥികൾ എത്തി റാഗിംഗ് നടത്തിയത്. സംഘത്തിൽ ഇരുപതോളം പേര് ഉണ്ടായിരുന്നു.അന്വേഷണവിധമായി 4 വിദ്യാർത്ഥികളെ (എബിൻ , ആദ്യതിൻ , അനന്ദു, കിരൺ )സസ്പെൻഡ് ചെയ്തു. ഇവരുടെ മർദ്ദന ത്തെ തുടർന്ന് അവശനിലായ അനൂപ് ആദ്യം നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് ആയൂർവേദ ചികിത്സയിലുമാണ്.

നെയ്യാറ്റിൻകര സി.ഐ പ്രവീൺ, എസ്.ഐ സജീവ് എന്നിവരുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വർഷങ്ങളായി നെയ്യാറ്റിൻകര പോളിടെക്നിക് മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാണ്. ഗുണ്ട മാഫിയകളെ ഭയന്ന് പരാതി നൽകാൻ റാഗിംഗിന് വിധേയമായ വിദ്യാർഥികൾ മടിക്കുന്നതായും നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *