കോടി ഒന്നാം സമ്മാനം ലഭിക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്ബര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന. ആദ്യമായാണ് ടിക്കറ്റ് വില്പന ഇത്രയും ഉയരുന്നത്. ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിക്ക് 400 രൂപയാണ് വില.
ഇതുവരെ 16 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി 20 പേര്‍ക്ക് വീതം ലഭിക്കും. 10 ലക്ഷം വീതം ഓരോ പരമ്ബരകളിലും മൂന്നുവീതം എന്ന ക്രമത്തില്‍ 30 പേര്‍ക്കും മൂന്നാം സമ്മാനം ലഭിക്കും.

ആവശ്യമനുസരിച്ച് ടിക്കറ്റിന്റെ അച്ചടി കൂട്ടാൻ ഒരുങ്ങുകയാണ് സർക്കാർ. സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതില്‍ ഏജന്റുമാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരുഘട്ടത്തില്‍ ക്രിസ്മസ് പുതുവത്സര ബമ്ബര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിയിരുന്നു. ശേഷം പുനഃരാരംഭിക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ് നടത്തുന്നത്.

There is no ads to display, Please add some