അഞ്ചുമാസത്തെ അജ്ഞാതവാസത്തിനുശേഷം നവകേരളബസ് വീണ്ടും നിരത്തിലിറങ്ങി. വി െഎ പി പരിവേഷങ്ങള്‍ അഴിച്ചുവച്ച് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍മാറ്റങ്ങള്‍ വരുത്തിയാണ് വരവ്. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്.
രാവിലെ 8.30 ന് കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ ബെംഗളുരുവില്‍ എത്തും. തിരികെ രാത്രി 10.30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേ ദിവസം പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നിരക്ക് അടക്കം 911 രൂപയാണ് ചാർജ്. ആദ്യ മൂന്നു ദിവസത്തെ ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി.

ദീര്‍ഘദൂര സര്‍വീസിനിറങ്ങിയ നവകേരള ബസിന് നല്ല വലവേല്‍പല്ല ലഭിച്ചത്. സമയം തെറ്റിയും കാലിയടിച്ചും ഒാടിയ ബസ് കെ എസ്.ആര്‍ ടി സിക്ക് വന്‍ നഷ്ടമായി. ഇതോടെയാണ് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധം നവീകരിക്കാനായി ജൂലൈയില്‍ ബസ് ബെംഗളൂരുവിലെ വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയത്.
പഴയ ബസിലുണ്ടായിരുന്ന പിന്നിലെ വാതിലും എസ്കലേറ്ററും ഇനി ഇല്ല. കിടന്നു പോകാനാകുന്ന സീറ്റുകള്‍ ഒഴിവാക്കി പുഷ് ബാക്ക് മാത്രമാക്കി. പക്ഷെ ശുചിമുറി അതേപടി നിലനിര്‍ത്തി. സീറ്റുകളുടെ എണ്ണം 26 ല്‍ നിന്ന് 37 ആക്കി.

There is no ads to display, Please add some