ഇടുക്കി: ഇടുക്കിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം. മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലാണ് വിദ്യാർഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദിച്ചത്.സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തുഇയാള്‍ക്കെതിരെ മുമ്പും പല രീതിയിലുള്ള പരാതികള്‍ ഉണ്ടായിരുന്നു.
ജില്ലയിലെ വിവിധ ആദിവാസി മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലാണിത്. വിദ്യാര്‍ഥികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് എന്നാണ് പൊലീസ് പറയുന്നത്.