തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ‘മിസ’ നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. നാടകത്തിന്റെ പേരിൽ സംഘടനയെയും പ്രവർത്തകരെയും അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. നാളെ നാടകം വീണ്ടും വേദിയിൽ പ്രദർശിപ്പിക്കുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്.

നാടകത്തിലെ കലാപരമായ രംഗങ്ങൾ മറ്റു ഗാനങ്ങൾ ചേർത്തുവെച്ച് വക്രീകരിച്ചും മനോവൈകൃതത്തിനനുസരിച്ച് എഡിറ്റ് ചെയ്തുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളുമാണ് ഇത്തരത്തിലുള്ള വ്യാജവും വികൃതവുമായ പ്രചാരണങ്ങൾക്ക് പിന്നിൽ. ചരിത്രവിരുദ്ധതയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ലീഗും പരസ്പരം ഐക്യപ്പെട്ടിരിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *