തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷിന് നേരെ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു.
പരിക്കേറ്റ അനീഷിനെ തൃശ്ശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പായത്തോട് അഷ്റഫ് ഹുസൈൻ എന്ന സഹതടവുകാരനാണ് അനീഷിനെ ആക്രമിച്ചത്. രാവിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
