കോട്ടയം: അഞ്ചു രൂപയ്ക്കു താഴെയുള്ള കോർട്ട് ഫീ സ്റ്റാമ്ബിനു വേണ്ടി നെട്ടോട്ടം ഓടണം, 50 രൂപയുടെ മുദ്രപത്രത്തിന് 500 രൂപ മുടക്കണം. വാടകച്ചീട്ട്, ജനനസർട്ടിഫിക്കറ്റ്, വിവിധ കരാറുകൾ, അഫിഡവിറ്റുകൾ തുടങ്ങിയ ഇടപാടുകൾക്കാണു ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാണ്.

എന്നാൽ, മുദ്രപത്രം വാങ്ങാൻ എത്തുമ്ബോൾ കിട്ടാനുമില്ല. മുദ്രപത്രങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്കു മാറിയെങ്കിലും വളരെയധികം സമയമെടുത്താൽ മാത്രമേ ഓൺലൈനിൽ പത്രം ലഭിക്കുകയുള്ളൂ. കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ ചെറിയ മുദ്രപ്പത്രങ്ങൾക്കായി നഗരത്തിലും മറ്റിടങ്ങളിലും എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്.

അതേ സമയം 25,000 രൂപയ്ക്കു മുകളിലുള്ള മുദ്രപത്രം ഓൺലൈനിലൂടെ ലഭിക്കുന്നതിന് തടസമില്ലെന്നതാണ് മറ്റൊരു വസ്തുത. 50, 100, 500 രൂപയുടെ മുദ്രപത്രങ്ങൾക്കാണു ക്ഷാമം നേരിടുന്നത്. ചില സമയങ്ങളിൽ 50 രൂപയുടെ മുദ്രപേപ്പർ കിട്ടാതാകുമ്ബോൾ 100 രൂപയുടെയും 500 രൂപയുടെയും മാത്രം മുദ്രപേപ്പറുകളാണു ലഭിക്കുന്നത്.

മറ്റ് ചിലസമയങ്ങളിൽ 100 രൂപയുടെ മുദ്രപേപ്പർ കിട്ടാതാകും. നിലവിൽ 100 രൂപയ്ക്കു പകരം 1,000 രൂപയുടെ പത്രമാണു ലഭിക്കുന്നത്. ചെറിയ തുകയുടെ മുദ്രപത്രങ്ങൾ വിൽക്കുമ്ബോൾ വെണ്ടർ മാർക്ക് തുച്ഛമായ കമ്മീഷൻ മാത്രമാണു ലഭിക്കുന്നത്. ഇതോടെ മുദ്രപത്രങ്ങൾ പൂഴ്ത്തിവെക്കുന്നെന്ന ആരോപണവും ശക്തമാണ്. കോടതി പരിസരത്ത് മുദ്രപത്രത്തിനൊപ്പം സ്റ്റാമ്ബും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.

കോടതിയുടെ പരിസരത്ത് കേസിനാവശ്യമായ കോർട്ട് ഫീ സ്റ്റാമ്ബുകളും ലീഗൽ ബെനഫിറ്റ് സ്റ്റാമ്ബുകളും ലഭിക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. 5 രൂപയ്ക്ക് താഴെയുള്ള കോർട്ട് ഫീ സ്റ്റാമ്ബ് ലീഗൽ ബെനഫിറ്റ് സ്റ്റാമ്‌ബ് വാങ്ങുന്നതിനു പൊതുജനങ്ങളും അഭിഭാഷകരും അഭിഭാഷക ക്ലർക്കുമാരും നെട്ടോടമോടേണ്ട സ്ഥിതിയാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *