കൊച്ചി: കൊച്ചിയില്‍ മസാജിങ് സെന്‍ററുകളിലും സ്പാകളിലും പൊലീസിന്‍റ മിന്നല്‍ പരിശോധന. 79 സ്പാകളിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. ഇതിൽ കടവന്ത്രയിലെ ഒരു സ്പായിലെ റിസപ്ഷനിസ്റ്റായ യുവതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി.

സ്പാ കേന്ദ്രീകരിച്ച് മയക്കുമരുന്നും അനാശാസ്യവും നടക്കുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസിന്റെ നടപടി. കഞ്ചാവ് പിടികൂടിയ സ്പാ ജീവനക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരം കേന്ദ്രീകരിച്ച് വ്യാപകമായി സ്പാകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍, അവയുടെ ലൈസന്‍സ് അടക്കമുള്ളവ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. മതിയായ യോഗ്യതകള്‍ പാസ്സായിട്ടുള്ളവരാണോ ഇത്തരം സ്പാകളില്‍ തെറാപ്പിസ്റ്റുകളും മറ്റുമായി ജോലി ചെയ്യുന്നത് എന്നതടക്കം പരിശോധിക്കുമെന്നും കൊച്ചി പൊലീസ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *