സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികള്‍ പടക്കമെറിഞ്ഞതെന്ന് മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്‌എസ് സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകർ പറഞ്ഞു.
സ്കൂളില്‍ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായാണ് പരാതി. പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്ബോഴായിരുന്നു സംഭവം. സംഭവത്തില്‍ അന്യേഷണം ആവശ്യപ്പെട്ട് സ്കൂള്‍ പ്രിൻസിപ്പല്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.
