പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയില്‍ ജോലി നേടാൻ അവസരം. കമ്ബ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 6.

കമ്ബ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1988 ജനുവരി 2-നും, 2006 ജനുവരി 1-നും ഇടയില്‍ ജനിച്ചവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുക. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കുന്നതാണ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 1983 ജനുവരി 2-നും, 2006 ജനുവരി 1-നും ഇടയില്‍ ജനിച്ചവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്ക് 1985 ജനുവരി 2-നും, 2006 ജനുവരി 1-നും ഇടയില്‍ ജനിച്ചവർക്കും അപേക്ഷിക്കാം. 27,900 മുതല്‍ 63,700 രൂപ വരെയാണ് പ്രതിമാസം ശമ്ബളം ലഭിക്കുക.

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലസ് ടു, അല്ലെങ്കില്‍ തത്തുല്യം പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. എന്നാല്‍, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗില്‍ കെജിടിഇ (KGTE) അല്ലെങ്കില്‍ ഉയർന്ന സർട്ടിഫിക്കറ്റ് വേണം. കമ്ബ്യൂട്ടർ വേർഡ് പ്രോസസിംഗില്‍ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മുൻഗണന ലഭിക്കും. കമ്ബ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപയാണ് ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാൻ ഫീസില്ല.

തെരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് തെരഞ്ഞെടുപ്പ്. 75 മിനിറ്റ് ദൈർഖ്യമുള്ള എഴുത്തു പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ആയിരിക്കും ഉണ്ടാവുക. തുടർന്ന്, ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖം ഉണ്ടാകും. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ പ്രമാണ പരിശോധനയ്ക്ക് (Documentary verification) ഹാജരാകണം.

എങ്ങനെ അപേക്ഷിക്കാം?

കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://highcourt.kerala.gov.in/ സന്ദർശിക്കുക.

ഹോം പേജില്‍ കാണുന്ന ‘കമ്ബ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II’ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.

നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളും നിർദേശങ്ങളും വായിച്ചു മനസിലാക്കുക.
തുടർന്ന്, ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി അക്കൗണ്ട് സൃഷ്ടിക്കാം.

ഇനി ലഭിച്ച യുസർ ഐഡി പാസ്‌വേഡ് എന്നിവ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യാം.
ആവശ്യമായ വിവരങ്ങള്‍ നല്‍കി, ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.

ഭാവി ആവശ്യങ്ങള്‍ക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *