കാഞ്ഞിരപ്പള്ളി: 52 വയസുകാരന്റെ തുടയിൽ നിന്ന് ഒരു കിലോഗ്രാം ഭാരം വരുന്ന മുഴ നീക്കം ചെയ്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് 3 വർഷം പഴക്കമുള്ള മുഴ സർജറി ചെയ്തു നീക്കിയത്. മുഴക്ക് (Lipoma) ഒരു കിലോ ഭാരമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ

ക്രമേണ വലുതായിക്കൊണ്ടിരിക്കുന്ന മുഴയുടെ ലക്ഷണങ്ങളുമായാണ് 52 കാരനായ രോഗി ആശുപത്രിയിലെത്തിയത്. തൊലിക്കടിയിൽ ക്രമേണ തടിച്ചു വരുന്ന മുഴയാണ് ലിപോമ. സാധാരണ ഗതിയിൽ ഇത് അർബുദ ലക്ഷണമോ ഹാനികരമോ ആവാറില്ല. കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിസർജറി വിഭാഗം മേധാവി ഡോ ബിനു കെ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ജോയിൻ ചെയ്‌ത ചുരുങ്ങിയ വർഷം കൊണ്ട് ഒട്ടനവധി കാൻസർ രോഗം കണ്ട് പിടിക്കുകയും ഓപ്പറേഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. നാളിതുവരെ 20 ൽ കൂടുതൽ സ്‌തനാർബുദം( Breast Cancer )മുഴകൾ ഓപ്പറേഷനിലൂടെ നീക്കം ചെയ്തു. കൂടാതെ 2 Thiroidectomy (തൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്തു). സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ വില വരുന്ന ശസ്ത്രക്രിയയാണ് നിർധനരായ രോഗികൾക്ക് ആശ്വാസം നൽകും വിധം കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *