20 ലോകകപ്പ് ഫൈനലില്‍ ഇന്ന് തീ പാറും പോരാട്ടം. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. കിരീടം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്പോൾ ആവേശകരമായ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ക്രിക്കറ്റ് പ്രമേമികള്‍ ആഗ്രഹിക്കുന്നത്.

ഫൈനലിന് മുമ്പായി മുൻ ഇന്ത്യൻ നായകൻ രോഹിത്ത് ശർമ്മ പറഞ്ഞ ഒരു വാക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.’History Repeat, History Defeat’ എന്നാണ് രോഹിത്ത് ശർമ്മ പറഞ്ഞത്. ഇന്ത്യ വീണ്ടും ചരിത്രം ആവർത്തിക്കുമോ, അല്ലെങ്കിൽ പുതിയൊരു ചരിത്രം എഴുതുമോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ഉയരുന്നത്.

സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടി 20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. നിലവില്‍ രണ്ടു കിരീടങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. മൂന്നാം കിരീടത്തിലൂടെ സുവര്‍ണ നേട്ടത്തിലെ ഒന്നാമനാകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഫൈനലിൽ ഇറങ്ങുന്നത്. മറുവശത്ത് സ്ഥിരതയാർന്ന പ്രകടനത്തോടെ ഫൈനലിലെത്തിയ ന്യൂസിലൻഡും ശക്തമായ വെല്ലുവിളിയുമായി എത്തും. അതിനാൽ തന്നെ ലോകകപ്പ് കിരീടം ആരുടെ കൈകളിലേക്കാണ് പോകുക എന്നത് അറിയാൻ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *