പൂഞ്ഞാർ: ഐ എച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ 2023-24 അധ്യയന വർഷത്തെ ബിടെക്, ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പുതിയതായി അനുവദിച്ചിട്ടുള്ള കോഴ്സുകളുടെ ഉദ്ഘാടനവും പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/D6Y3041R0Qn3CgwPpnE1fL
ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ്
പ്രിൻസിപ്പാൾ ഡോ. എം വി രാജേഷ് സ്വാഗതം ആശംസിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോർജ് മാത്യു അത്തിയാലിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.അക്ഷയ് ഹരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സജി സിബി, കോളേജ് പിടിഎ പ്രസിഡണ്ട് ശ്രീ. ഡെന്നിസ് ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കോളേജ് അക്കാഡമിക് കോഡിനേറ്റർ പ്രൊഫ. ഷൈൻ പി ജെയിംസ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. ബിടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്,ബിബിഎ,ബിസിഎ, ഡിപ്ലോമ കോഴ്സുകളായ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്, സിവിൽ എൻജിനീയറിങ് ( പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ്) എന്നീ കോഴ്സുകളാണ് ഈ അധ്യയന വർഷം പുതിയതായി ആരംഭിക്കുന്നത്.
There is no ads to display, Please add some