മലപ്പുറം: കെണിയിൽ വീണ കടുവയെ കാട്ടിലേക്ക് മാറ്റാൻ സമ്മതിക്കാതെ ജനം. കാളികാവ് സുൽത്താന എസ്റ്റേറ്റിലാണ് രാവിലെ നരഭോജി കടുവ വനം വകുപ്പിന്റെ കെണിയിൽ അകപ്പെട്ടത്. കാട്ടിലേക്ക് തുറന്നു വിട്ടാൽ ഇനിയും ആളുകളെ ഉപദ്രവിക്കുമെന്നതുൾപ്പെടെ ആശങ്കളാണ് നാട്ടുകാർ പങ്കുവക്കുന്നത്.
അതേ സമയം കാളികാവിൽ പിടിയിലായ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്നും വനം വകുപ്പ് സംരക്ഷണയിൽ സൂക്ഷിക്കുമെന്നും വിദഗ്ധാഭിപ്രായത്തിനുശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ .ഇപ്പോഴത്തെ പരിമിതിയിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിന് ചെയ്യാൻ സാധിക്കുന്ന നിയമ നിർമാണത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.