ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ, കുഞ്ഞിന്‍റെ അച്ഛനെതിരായ ബലാതസംഗക്കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി.
കടലൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ 2015ൽ മഹിളാ കോടതി 10 വർഷം കഠിനതടവ് വിധിച്ച കേസിലാണ് ഉത്തരവ്. ‘യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല’എന്നു പറഞ്ഞാണ് ജസ്റ്റിസ് എന്‍. ശേഷസായി പ്രതിയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയത്.
കടലൂര്‍ സ്വദേശിയായ അവിവാഹിതയായ യുവതി ഗര്‍ഭിണിയായതോടെയാണ് യുവതിയുമായി അടുപ്പത്തിലായിരുന്ന യുവാവിനെതിരെ പൊലീസ് കേസെടുക്കുന്നത്. 2014ൽ ആണ് പൊലീസ് യുവാവിനെതിരെ കേസെടുക്കുന്നത്. അന്വേഷണത്തിനൊടുവിൽ ഡിഎൻഎ പരിശോധനയിൽ കുട്ടി യുവാവിന്‍റേതാണെന്ന് തെളിഞ്ഞു.
ഇതോടെ കടലൂരിലെ മഹിളാ സെഷന്‍സ് കോടതി 2015-ല്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ് വിധിച്ചു. ഇതിനെതിരേ 2017-ല്‍ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പസ്പര സമ്മതത്തോടെയായിരുന്നു യുവതിയുമായുള്ള ലൈംഗിക ബന്ധം എന്ന് കാണിച്ചാണ് യുവാവ് 2017ൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
കോടതിയുടെ നിർദേശപ്രകാരം, ആദ്യകുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച് മധ്യസ്ഥചർച്ച നടക്കുന്നതിനിടെ ആണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. രണ്ട് കുഞ്ഞുങ്ങളുടെയും അച്ഛൻ പ്രതി തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.
ഇതോടെയാണ് കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രായപൂർത്തിയായവർ ഇഷ്ടമുള്ള രീതിയിൽ ജീവിക്കുമ്പോൾ കോടതിക്ക് ഒന്നും ചെയാൻ കഴിയില്ലെന്നും, പ്രണയത്തിലും യുദ്ധത്തിലും എന്തും ന്യായമാണെന്നും ഉത്തരവിൽ പറയുന്നു.
There is no ads to display, Please add some