ആലുവ :തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ ആലുവയിൽ പിടിച്ചിട്ടു.

എസിയിൽനിന്നാണ് വാതകചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതരെത്തി പരിശോധന നടത്തി. പുക ഉയർന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയതിനാൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെന്ന് റെയിൽവേ അറിയിച്ചു. പ്രശ്നം പരിഹരിച്ചശേഷം 9.20 ഓടെ ട്രെയിൻ ആലുവയിൽനിന്ന് പുറപ്പെട്ടു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *