തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ആധാർ കാർഡ് ഉണ്ടോയെന്ന് അതത് ബോട്ട് ഉടമകൾ നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 1000 രൂപ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു.

മീന്‍പിടിക്കാന്‍ പോവുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈവശം വെക്കുന്നതില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

കടല്‍ക്ഷോഭവും മറ്റും ഉണ്ടാകുന്ന അവസരങ്ങളില്‍ യഥാര്‍ഥ രേഖകള്‍ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നും ഇവര്‍ പറയുന്നു. രേഖകളുടെ പകര്‍പ്പ് കൈവശം വെക്കാന്‍ അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

കടല്‍വഴി ലഹരിക്കടത്ത് നടക്കുന്നതായും തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ നുഴഞ്ഞുകയറുന്നതായും ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നതെന്നും ഇതിന്റെ പ്രായോഗിക വശത്തെ സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed