ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ(57) ചരിഞ്ഞു. ചെങ്ങന്നൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആന അവശനിലയിൽ കിടപ്പായിരുന്നു. ചികിത്സ നൽകുന്നതിനിടയിൽ ഇന്ന് വൈകുന്നേരം നാലരയോടെയാണ് ആന ചെരിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ആനയെ ഉത്സവത്തിനെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടുവന്നുവെന്ന് ആക്ഷേപമുണ്ട്. ദേവസ്വം ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്.
There is no ads to display, Please add some