കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾക്ക് ദാരുണന്ത്യം . 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.പ്രശസ്ത ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ ഓഡിറ്റോറിയത്തിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഓപ്പൺ എയർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. അതിനിടെ മഴ പെയ്തതോടെ ആളുകൾ സമീപത്തുണ്ടായിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

പരിപാടികൾ കാണാൻ രാവിലെ മുതൽ ആളുകളുണ്ടായിരുന്നു. വൈകീട്ട് ​ഗാനമേള തുടങ്ങിയതോടെ തിരക്കു കൂടി. പുറത്തു നിന്നുള്ള ജനങ്ങളും ​ഗാനമേള കേൾക്കാൻ ക്യാംപസിലെത്തിയിരുന്നു. പിന്നാലെയാണ് ദുരന്തം. വിദ്യാർഥികൾ ബോധരഹിതരായി കുഴഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

You missed