തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി. രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍ കോടതി നിർദേശപ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തു.
പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുടുംബ കോടതിയില്‍ രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പീഡന വിവരം അമ്മയോട് പറഞ്ഞെങ്കിലും ഇത് പുറത്ത് പറയുന്നത് അമ്മ വിലക്കിയാണ് കുട്ടി മൊഴി നല്‍കുന്നത്.

ഇയാളെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടത്തെന്നും കുട്ടി മൊഴി നല്‍കി. കേസ് പോത്തൻകോട് പൊലീസിന് കൈമാറും. കേസിൽ അമ്മയുടെ സുഹൃത്ത് ഒന്നാംപ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്.

There is no ads to display, Please add some